News

നവീൻ ബാബുവിൻറെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, ഹർജി വിധി പറയാനായി മാറ്റി

നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ വിധി പറയാനായി മാറ്റി. മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണമല്ല സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. അപ്പീലില്‍ വീണ്ടും വാദം കേട്ട ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി. കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നവീൻ ബാബുവിൻറെ മരണത്തിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു. നവീൻ ബാബുവിനെ കൊന്നു കീട്ടിത്തൂക്കിയതാണെന്ന് തങ്ങള്‍ കരുതുന്നുവെന്നും കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

സിബിഐ അന്വേഷണമില്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹ‍ാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ അന്വേഷണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെും ഭാര്യ മഞ്ജുഷ അടക്കമുളളവർ നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് ആദ്യം ഹാജരായ അഭിഭാഷകനെ നീക്കി അഡ്വ കെ. രാംകുമാറിനെ കേസ് ഏല്‍പ്പിച്ചത്.

Most Popular

To Top