കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൈമാറും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും നല്‍കും.
നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്ന സംശയവും ഭാര്യയുടെ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നിർണായകമായ തെളിവുകൾ സംരക്ഷിക്കാനാണ് പ്രേത്യേക അന്വേഷണ സംഘം ശ്രെമിക്കുന്നതെന്നും മഞ്ജുഷ ആരോപിച്ചു.
