എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി, ദിവ്യ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്ത് അപക്വമായി പെരുമാറി തുടങ്ങിയവയായിരുന്നു ദിവ്യക്കെതിരായ വിമര്‍ശനങ്ങള്‍. പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് വേദിയിൽ വന്ന് നടത്തിയ പരാമർശങ്ങൾ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമാണെന്നത് സത്യമാണ്. അതുകൊണ്ടാണ് അത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞത്. ആ കാഴ്ചപ്പാട് തന്നായാണ് അന്നും ഇന്നും പാര്‍ട്ടിക്ക് ഉള്ളതെന്ന് എം വി ജയരാജനും ജില്ലാ സമ്മേളനത്തിനിടെ പറഞ്ഞു.
