12000-ത്തോളം പേര്‍ പങ്കെടുത്ത മെഗാ നൃത്ത പരിപാടിക്കുപിന്നാലെ മൈതാനത്തിന് കേടുപാടുണ്ടോയെന്ന് പരിശോധിക്കുമെന്നും മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജി.സി.ഡി.എ വ്യക്തമാക്കി.
പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റുകയും ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നിരന്നുനില്‍ക്കുകയും ചെയ്തു. ദിവ്യാ ഉണ്ണി നൃത്തം ചെയ്തത് മൈതാന മധ്യത്തിലാണ്. ഇതെല്ലാം മൈതാനത്തിന് കേടുപാട് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
അതേസമയം നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം.
