നിങ്ങളുടെ ആധാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ നിന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ വിർച്വൽ അറസ്റ്റിലാണ്.’ ബംഗാളിൽ നിന്നുള്ള തട്ടിപ്പുകാരൻ ഫോണിൽ ഭീഷണി മുഴക്കി. മുംബൈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാരന്‍ വിളിച്ചത് തൃശൂര്‍ സൈബര്‍ സെല്ലിലേക്ക്. മുംബൈ പൊലീസിന്റെ യൂണിഫോം അണിഞ്ഞാണ് തട്ടിപ്പുകാരന്‍ വീഡിയോ കോളില്‍ എത്തിയത്. ഫോണിലെ ക്യാമറ ഓഫ് ചെയ്തു വെച്ചിരുന്നതിനാല്‍ വിളിച്ചത് തൃശൂര്‍ സൈബര്‍ സെല്ലിലേക്കാണെന്ന കാര്യം ഇയാള്‍ അറിഞ്ഞില്ല.
വിരണ്ടുപോയ തട്ടിപ്പുകാരനോട് നിങ്ങള്‍ തട്ടിപ്പുക്കാരനാണെന്ന് വ്യക്തമാണെന്നും നിങ്ങളുടെ മുഴുവന്‍ വിവരവും ഇവിടെ ലഭ്യമാണെന്നും തൃശൂര്‍ സൈബര്‍ പൊലീസ് ആണെന്നും അറിയിച്ചതോടെ വ്യാജ മുംബൈ പൊലീസുകാരന്‍ ഫോണ്‍ ഓഫാക്കി സ്ഥലം വിട്ടു. സംഭവത്തിന്റെ ഒരു ട്രോള്‍ വീഡിയോ തൃശൂര്‍ സിറ്റി പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
