കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ലോറി ഉടമ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും നാടകം കളിച്ചുവെന്നായിരുന്നു അർജുന്റെ കുടുംബം വാർത്താ സമ്മേളനം നടത്തി എന്നും .അർജുന്റെ പേരിൽ യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു.
ഇതോടെയാണ് ആക്രമണം രൂക്ഷമായത്. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിനെതിരെയാണ് രൂക്ഷമായ ആക്രമണം. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നാണ് പരാതി.
