ലോകസഭ തെരെഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്നു തൃശൂർ അതിരൂപത, രൂപതക്കെതിരെയും ക്രൈസ്തവര്‍ക്കെതിവെയും ഉയര്‍ന്ന ആരോപണങ്ങളെ അവജ്ഞയോടെ തള്ളുകയാണെന്നും തൃശൂര്‍ രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, പാസ്റ്റര്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി, കെ.സി. ഡേവിസ്, ജോര്‍ജ് ചിറമ്മല്‍ എന്നിവർ വ്യക്തമാക്കി. ബി ജെ പി യുടെ ജയത്തോട് അതിരൂപതക്ക് നേരെ സൈബറാക്രമണങ്ങൾ ഉണ്ടായി
സ്വന്തം വീഴ്‌ചകൾ മറച്ചുവെച്ചുകൊണ്ടു തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നത് രാഷ്ട്രീയ കൗശലം ആണെന്നും അതിരൂപത വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളില്‍ കക്ഷിയെയോ മുന്നണിയെയോ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യാറില്ല. അനര്‍ഹമായ സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ബിജെപിയെ പിന്തുണച്ചുവെന്ന ആരോപണം വേദനയും ഞെട്ടലുമുണ്ടാക്കി. ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കുന്ന രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും അതിരൂപത എക്കാലവും അംഗീകരിച്ചിരുന്നു.സെയ്ന്റ് തോമസ് ദിനമായ ജൂലായ് മൂന്ന് അവധി പ്രഖ്യാപിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു












