News

പരിഷ്കരിച്ച പാഠ പുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം, മാറുന്ന കാലത്തിനനുസരിച്ച് അറിവുകൾ കുട്ടികൾക്ക് ലഭ്യമാകണം, എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്നത് പരിഗണനയിൽ

പരിഷ്കരിച്ച പാഠ പുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരംനൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്നത് പരിഗണനയിലാണ്. മാറുന്ന കാലത്തിനനുസരിച്ച് അറിവുകൾ കുട്ടികൾക്ക് ലഭ്യമാകണം ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകം പുതുക്കുക എന്നും മന്ത്രി വ്യക്തമാക്കി.

2,4,6,8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം , ഇംഗ്ലീഷ്, തമിഴ് ,കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചത്. 10-ാം ക്ലാസിലെ 77 ടൈറ്റിൽ പുസ്തകങ്ങൾക്ക് കഴിഞ്ഞ മാസം ചേർന്ന കരിക്കുലം കമ്മറ്റി യോഗം അംഗീകാരം നൽകിയിരുന്നു. എല്ലാ പാഠ പുസ്തകങ്ങളും അച്ചടി പൂർത്തിയായി കഴിഞ്ഞു മെയ് മാസത്തോടെ ഇത് കുട്ടികൾക്ക് നൽകും. ഏപ്രിൽ മാസത്തോടെ പത്താം ക്ലാസിലെ പരിഷ്കരിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യും.

Most Popular

To Top