ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. തട്ടിപ്പ് ഉള്‍പ്പെടെ 7 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. യൂട്യൂബ് ചാനലിൽ ക്ലാസ് എടുക്കുകയും, ക്ലാസ് എടുക്കാൻ സഹായിക്കുന്നവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
നിലവില്‍ കൊടുവള്ളി സ്വദേശി ഷുഹൈബിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അദ്ധ്യാപകർ ഉൾപ്പെടെ ഉള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ വിശദാംശങ്ങളാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിരിക്കുന്നത്.
സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളും, ഇവയുമായി സഹകരിക്കുന്ന അദ്ധ്യാപകരും നിലവിൽ അന്വേഷണപരിധിയിലുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പരാതി നൽകിയ അദ്ധ്യാപകർ എന്നിവരുടെ മൊഴി നേരത്തെ എടുത്തിരുന്നു. ഇതിന് പുറമെ എം എസ് സൊല്യൂഷൻസ് ഉടമകളുടേയും മൊഴി ശേഖരിക്കും.
