ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിന്റെ അടിത്തറയില്‍ വിളളലുണ്ടായെന്ന് തുറന്നെഴുതി സിപിഎം നേതാവും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയും ആയിരുന്ന തോമസ് ഐസക്ക്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വോട്ട് ചോര്‍ച്ചയുണ്ടായെന്ന് അതിനുള്ള കാരണങ്ങളും ഐസക്ക് വിശദമാക്കിയിരിക്കുന്നത്. അഞ്ച് കാരണങ്ങളാണ് ബിജെപിക്ക് വോട്ട് കൂടിയതിന് തോമസ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്.
കേരളം പോലുള്ള പ്രദേശങ്ങളിലേക്ക് ഹിന്ദുത്വ വർഗ്ഗീയത കടത്തുന്നതിന് ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയുമായ പ്രവർത്തനങ്ങൾ ദക്ഷിണേന്ത്യയിലും ഫലം കണ്ടിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നിട്ടുണ്ട് തോമസ് ഐസക്ക് ഉന്നയിക്കുന്നു.
അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്നും മറ്റും പാർട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാൻ ആർഎസ്എസിനു സഹായകമായി. ഇന്നും ഈ സ്വാധീനം ഗണ്യമായ തോതിൽ തുടരുന്നു. അമ്പലങ്ങളും ഭക്തസംഘടനകളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ സ്കീമുകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി. മുദ്രാ വായ്പകൾ, കർഷക സമ്മാൻ, മൈക്രോ ഫിനാൻസ്, ജൻ ഔഷധി, തെരുവ് കച്ചവടക്കാർക്കും ആർട്ടിസാൻമാർക്കുമുള്ള സ്കീമുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സംസ്ഥാന സർക്കാർ 25-40 ശതമാനം തുക മുതൽമുടക്കുന്ന കേന്ദ്രാവിഷ്കൃത സ്കീമുകൾപോലും കേന്ദ്രത്തിന്റേതായി ബ്രാൻഡ് ചെയ്യാനുള്ള ശ്രമവും പരാമർശിക്കേണ്ടതുണ്ട്.
ബിജെപി സന്നദ്ധസംഘടനകൾ വഴിയുള്ള ദീനാനുകമ്പ പ്രവർത്തനങ്ങളും സാമൂഹ്യസേവനവും സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് ബിജെപിയുമായി ബന്ധമില്ലാത്ത സന്നദ്ധസംഘടനകൾക്കൊന്നിനും വിദേശപണം ലഭിക്കാത്ത അവസ്ഥയാണ്.
അഴിമതിയിലൂടെയും ഇലക്ടറൽ ബോണ്ടുകളിലൂടെയും സമാഹരിച്ചിട്ടുള്ള ഭീമമായ ഫണ്ട് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ബിജെപി ഉപയോഗപ്പെടുത്തി.
ഇങ്ങനെയുള്ള അഞ്ച് കാരണങ്ങളാണ് ബിജെപിക്ക് വോട്ട് കൂടിയതിന് തോമസ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം സംസ്ഥാന സമതി തോല്‍വി വിശദമായി ചര്‍ച്ച ചെയ്ത ശേഷമുള്ള വിശദീകരണത്തില്‍ പോലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഐസക്ക് നടത്തിയിരിക്കുന്നത്.
