Politics

 ഇനിയും ഇതാവർത്തിച്ചാൽ എസ് എഫ് ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നത്; ബിനോയ് വിശ്വത്തിന് സി പി  എം പ്രവർത്തകന്റെ ഭീഷണി 

എസ് എഫ് ഐ  യെ വിമർശിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ ഒരു  സി പി എം പ്രവർത്തകന്റെ ഭീഷണിയാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, സി പി എം പ്രവർത്തകനായ രഞ്ജിഷ്  ടി പി കല്ലാച്ചി ആണ് ഇങ്ങനൊരു ഭീഷണി മുഴക്കിയിരിക്കുന്നത്‌. നാദാപുരത്തെ സി പി എം പ്രവർത്തകരുടെ ആത്മസമർപ്പണത്തിനായി എം ൽ എ യും മന്ത്രിയുമായ ബിനോയ് വിശ്വം എസ് എഫ് ഐ ക്ക് ക്ലാസ് എടുക്കാൻ വരരുത്  യെന്നാണ്  സി പി എം പ്രവർത്തകൻ പറയുന്നത്.

അതുപോലെ ഇനിയും ഇതാവർത്തിച്ചാൽ എസ് എഫ് ഐ ആയിരിക്കില്ല കണക്ക് ചോദിക്കാൻ എത്തുന്നതും  അത് നന്നായൊന്നു ഓര്മിക്കണമെന്നുമാണ് രഞ്ജിഷിന്റെ ഭീഷണി. മുൻപ് നാദാപുരം എം ൽ എ ആയിരുന്നു ബിനോയ് വിശ്വം, രഞ്ജിഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ,, നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്.അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ  ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത് എന്നാണ് പോസ്റ്റ്

Most Popular

To Top