News

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ  നടപടികൾക്ക് തുടക്കമിടാൻ   സി പി എം 

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സി പിഎം. നയസമീപനങ്ങൾക്ക് അടുത്ത കേന്ദ്രങ്ങളിലെ  ബി ജെ പി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നതിനായി അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഇങനെ ആയാൽ ശരിയാകില്ലെന്നുള്ള നിലപാടാണ് തെരെഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്. ഇപ്പോൾ ഒന്നും തിരുത്താൻ ആകില്ലെന്നുള്ള നിലപാടാണ് മുഖ്യമന്ത്രി കാണിക്കുന്നത്

എന്നാൽ എങ്ങനെ തോറ്റു, എന്ന നിലപാടിലാണ് നേതാക്കളും, അണികളും.  ഗൗരവമുള്ള തിരുത്ത് സർക്കാരിനും സംഘടനയുടെ നയസമീപനങ്ങൾക്കും നേതാക്കളുടെ പെരുമാറ്റ രീതിക്കും വേണമെന്ന പൊതു വികാരത്തിലേക്കാണ് സിപിഎമ്മിൽ കാര്യങ്ങളെത്തുന്നത്. വോട്ട് ചോർച്ചയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാർട്ടിയിൽ നിന്ന് തന്നെയെന്ന് തിരുത്തൽ വാദികൾ അടിവരയിടുന്നു.

കേന്ദ്ര നയങ്ങൾ കാരണം ആണ് ക്ഷേമപദ്ധതികൾ മുടങ്ങിയത്. എന്നാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലാ , ചെയ്യാവുന്നതെല്ലാം സംസ്ഥാന സർക്കാർ തന്നെ ചെയ്യണമെന്നുമാണ് പാർട്ടിയിലെ ആലോചന, ഇനിയും ക്ഷേമപെൻഷൻ കൃത്യമായി നൽകുക, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക നൽകുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുക, ഇതിനായിരിക്കും ഇനിയും പ്രഥമ പരിഗണന.

 

Most Popular

To Top