മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സമിതി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന് വിമർശനമുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും രൂക്ഷ വിമർശനമാണുയർന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് സംസ്ഥാന സമിതി യോഗത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം നീങ്ങുകയാണ്. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തി. പാര്‍ട്ടി വോട്ടില്‍ പോലും ചോര്‍ച്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍.