കോഴ ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുതിര കച്ചവട രാഷ്രീയം കേരളത്തിലേക്കും വരുന്നത് ഗൗരവതരമെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ വാര്‍ത്ത വളരെ ഗൗരവമായാണ് സി.പി.ഐ. കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം വേണം ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ് സി.പി.ഐ. സ്വീകരിക്കുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു. കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
