പാലക്കാട് ഉപതെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. നിരവധിപേരാണ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത് സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിയെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിക്കും.
വടകരയിൽ ബിജെപിയുമായി കോൺഗ്രസ് ഡീൽ നടത്തിയെന്ന ഡോ പി സരിൻ്റെ പ്രതികരണം എല്ലാവരെയും ഞെട്ടിക്കുന്നതാണ്. അതീവ ഗുരുതരമായ പ്രശ്നമായാണ് ഇതിനെ കാണുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഈ ഡീൽ വരുന്ന തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും വലിയ രാഷ്ട്രീയമാണ് സരിൻ ഉയർത്തിക്കൊണ്ട് വരുന്നത്, പാലക്കാട് ഈ ഡീൽ നടപ്പാക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
