News

നിർമല സീതാരാമനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്, ഇലക്ടററൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് പരാതി

ബംഗളൂരു: നിർമല സീതാരാമനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്, ഇലക്ടററൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് പരാതി. ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരുവിലെ പ്രത്യേക പ്രത്യേക കോടതിയുടെ ഉത്തരവ്.

ജനാധികർ സംഘർഷ പരിഷത്ത് (ജെഎസ്പി) സഹപ്രസിഡൻ്റ് ആദർശ് അയ്യരാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ പരാതി നൽകിയത്. ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ മറ്റു അഞ്ചുപേർക്കും എതിരെയാണ് പരാതി. ഇലക്‌ട്രൽ ബോണ്ടുകൾ വഴി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.

ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കിമാറ്റിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർമല സീതാരാമൻ്റെ രാജി ആവശ്യപ്പെട്ടു.

Most Popular

To Top