News

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതിയുടെ നോട്ടീസ്, നടപടി അതിജീവിതയുടെ ഹർജിയിൽ

നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി നോട്ടീസയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി. നടിയാണ് കോടതിയെ സമീപിച്ചത്. കേസിലെ പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖ അവകാശപ്പെട്ടിരുന്നു.

പിന്നാലെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കെ പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്. തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

Most Popular

To Top