സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സ്റ്റാർ സുരേഷ് കൃഷ്ണയാണ്. ‘കൺവിൻസിങ് സ്റ്റാർ’ എന്നാണ് സോഷ്യൽ മീഡിയയിലെ സുരേഷ് കൃഷ്ണയുടെ പുതിയ വിളിപ്പേര്. ഒട്ടനവധി സിനിമകളിൽ സുഹൃത്തുക്കളെ അടക്കം പറഞ്ഞ് പറ്റിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കൂട്ടിയിണക്കി നിരവധി വീഡിയോകളാണ് ഇതിനോടകം സോഷ്യൽ ലോകത്ത് പ്രചരിക്കുന്നത്.
ചതിയുടെ വിവിധ അവസ്ഥാന്തരങ്ങളെ കാണിച്ച് കൊടുത്ത സുരേഷ് കൃഷ്ണയുടെ വേഷങ്ങൾ ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. ഒപ്പം ക്രിസ്റ്റ്യൻ ബ്രദേഴ്സിലെ ‘പനിനീർ നില..’ എന്ന ഗാനവും ട്രെന്റിങ്ങിൽ ഇടം നേടി. മറ്റ് കഥാപാത്രങ്ങൾക്ക് ഞാൻ ഒരു നല്ലവനെന്ന് തോന്നുകയും എന്നാൽ അവസാനം വഞ്ചിക്കുകയും അവർക്ക് ദ്രോഹമാകുന്ന തരത്തിലുള്ള തീരുമാനമെടുക്കാൻ ‘കൺവിൻസ്’ ചെയ്യുന്ന കഥാപാത്രങ്ങളാണ് എന്റെ യുഎസ്പി. ഞാൻ സോഷ്യൽ മീഡിയയിൽ സജീവമല്ല, എൻ്റെ പേജ് പോലും വെരിഫൈഡ് അല്ല. മരണമാസ് എന്ന കോമഡി സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ബേസിൽ ജോസഫ്, സിജു സണ്ണി, രാജേഷ് മാധവൻ തുടങ്ങിയവരും ലൊക്കേഷനിലുള്ള മറ്റുള്ളവരുമാണ് ‘കൺവിൻസിങ് സ്റ്റാർ’ എന്ന മീം ട്രെൻഡിങ് ആണെന്ന് എന്നോട് പറയുന്നത്. സുരേഷ് കൃഷ്ണ പറഞ്ഞു.
