വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇന്ന് ഇംപീച്ച്മെന്റ് നോട്ടിസ് നൽകും. ഭൂരിപക്ഷത്തിന്റെ താൽപര്യത്തിനനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറയുന്ന പ്രസംഗത്തിൽ, മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുണ്ടായിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷം പ്രമേയം കൈമാറുക. ദിഗ് വിജയ് സിംഗ്, കപിൽ സിബൽ എന്നിവർ അവതരിപ്പിക്കുന്ന പ്രമേയത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ഒപ്പിട്ടു. കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിപാടിയിലാണ് ജസ്‌റ്റിസ് എസ്‌കെ യാദവ് വിവാദ പ്രസംഗം നടത്തിയത്. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എസ്‌കെ യാദവിന്റെ പ്രകോപനമാരായ പ്രസംഗം നടന്നത്.
ഭൂരിപക്ഷത്തിനനുസരിച്ചാണ് നിയമം ശരിക്കും പ്രവർത്തിക്കുന്നത്. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എസ്‌കെ യാദവിന്റെ പ്രകോപനമാരായ പ്രസംഗം നടന്നത്. നിയമം ശരിക്കും ഭൂരിപക്ഷത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ബഹുഭാര്യാത്വവും മുത്തലാഖ് ചൊല്ലലും ഒക്കെ നിരോധിക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു ജഡ്ജി ശേഖർ കുമാർ യാദവ് പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു. പരാമർശത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാവുന്നുണ്ട്.
ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ പാർലമെന്റ് അംഗങ്ങൾ ഒരുമിച്ചു നിൽക്കണമെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ‘ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതു ദൗർഭാഗ്യകരമാണ്. ഭരണഘടനയിൽ വിശ്വാസമില്ലാത്തയാൾക്കു നിയമ സംവിധാനത്തിൽ തുടരാൻ അർഹതയില്ല’– സിബിസിഐ പറഞ്ഞു.
