പിസിയുടെ രാഷ്‌ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ മാപ്പ് ചോദിച്ചിട്ടും സർക്കാർ ഒരു തീവ്രവാദിയെ പോലെ പെരുമാറുന്നതായും വിമർശനം ഉന്നയിച്ച് കെ സുരേന്ദ്രൻ.
ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും അവർക്കെതിരെ പൊലീസ് എടുത്തിരുന്നില്ല. നിരവധി മുസ്ലിം മതനേതാക്കൾ ഹിന്ദു, ക്രിസ്ത്യൻ വിശ്വാസങ്ങൾക്കെതിരെ അവഹേളനം നടത്തിയിട്ടും നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല അദ്ദേഹം പറഞ്ഞു.
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി സി ജോർജിനെ ആറു മണിവരെ കസ്റ്റഡിയിൽ വിട്ടു. ഈരാറ്റുപേട്ട കോടതിയാണ് പി സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ.