News

വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം കോൺഗ്രസ് എംഎൽഎ

കൊല്ലം: വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം കോൺഗ്രസ് എംഎൽഎ സി ആർ മഹേഷ്. വഖ്ഫ് സംരക്ഷണ സമിതി കരുനാ​ഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. ഡിസംബർ 8 ന് ഷേയ്ഖ് മസ്ജിദിന് സമീപമാണ് സമ്മേളനം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന്റെ വിജയം എസ്ഡിപിഐ അടക്കമുള്ള വർഗീയ പാർട്ടികളുടെ വോട്ടുകൾ നേടി എന്ന ആരോപണം പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഉദ്‌ഘടനം കൂടി.

എന്നാൽ, ഇതുവരെ ഇവർ തമ്മിലുള്ള ബന്ധം കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ, കോൺഗ്രസ് എംഎൽഎ എസ്ഡിപിഐയുടെ പരിപാടിയിൽ ഉദ്ഘാടകനായി പങ്കെടുത്തതോടെ പാർട്ടിയുടെ നിലപാടിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇതിലൂടെ ഇസ്ലാമിക ഭീകരതയ്‌ക്ക് കോൺഗ്രസ് പരസ്യ പിന്തുണ നൽകുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Most Popular

To Top