ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താൻ ഇന്ന് കോൺഗ്രസ് യോഗം ചേരും. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ 11 മണിക്കാണ് യോഗം ആരംഭിക്കുക. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടാരോപിച്ചു കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയതിന് പിന്നാലെയാണ് യോഗം.
കോൺഗ്രസ് 36 സീറ്റുകളാണ് ഹരിയാനയിൽ നേടിയത്. ഹരിയാനയിൽ കോൺഗ്രസ് വിജയം എക്സിറ്റ് പോൾ ഫലങ്ങൾഉറപ്പിച്ചിരുന്നെങ്കിലും ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.
വിവിധ മണ്ഡലങ്ങളിൽ നിന്നായി 20 പരാതികളാണു നൽകിയിട്ടുള്ളത്. കോൺഗ്രസിന്റെ അഹങ്കാരത്തിന് ഏറ്റ അടിയാണ് തിരഞ്ഞെടുപ്പ് വിധിയെന്നായിരുന്നു തൃണമൂൽ കോൺഗ്രസിൻറെ വിമർശനം.
