News

സമസ്ത വേദിയിലെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സമസ്ത വേദിയിലെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജാമിഅ: സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതര സന്ദേശം പകരുന്ന വിശിഷ്ട സ്ഥാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം പട്ടിക്കാട് ജാമിഅ: നൂരിയ വാര്‍ഷിക സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

പാണക്കാട് തങ്ങള്‍മാര്‍ എല്ലാരെയും ചേര്‍ത്തുപിടിക്കുന്നവരാണ് എന്നും, സംഘര്‍ഷം ഉണ്ടാകുന്നിടങ്ങളിൽ സമാധാനത്തിന്റെ ദൂതരായി പാണക്കാട് തങ്ങള്‍മാരും പി.കെ കുഞ്ഞാലിക്കുട്ടിയും എത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Most Popular

To Top