ഹരിയാണയില്‍ കോൺഗ്രസിന് വന്‍ ലീഡ്, ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹരിയാണ, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഹരിയാനയിൽ കോൺഗ്രസിൻ്റെ ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു.
ഹരിയാനയിൽ പത്തു വർഷമായി ഭരണത്തിലുള്ള ബി.ജെ.പിയും തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസും തമ്മിലാണ് പ്രധാന പോര്. ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് 67 ബിജെപി 21 ഐഎൻഎൽഡി 01 ജെജെപി 00 എന്ന നിലയിലാണ്. ഹരിയാനയിൽ ഒറ്റ ഘട്ടമായും ജമ്മുകാശ്‌മീരിൽ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ജമ്മുകാശ്‌മീരിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും, ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം.
