കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പില്‍ പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു. വയനാട്ടിൽ പ്രിയങ്കയ്ക്കൊപ്പം ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും രണ്ട് മക്കളും ഉണ്ടായിരുന്നു.
രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി. സോണിയ ഗാന്ധി റോഡ് ഷോയിൽ പങ്കെടുത്തില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
റോഡ് ഷോയ്ക്കുശേഷമായിരിക്കും പത്രികാ സമർപ്പണം. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമർപ്പിക്കും.
