Politics

സഖാക്കൾക്ക് പണത്തിനോട് ആർത്തി കൂടുന്നു; എം വി ഗോവിന്ദൻ 

സഖാക്കൾക്ക് പണത്തിനോട് ആർത്തികൂടുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ പറയുന്നു. തിരുവനന്തപുരത്തെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള
റിപ്പോർട്ടിങ്ങിലാണ് ഈ രൂക്ഷ വിമർശനം. പലരും പാർട്ടിയിൽ എത്തുന്നത് സാമ്പത്തിക നേട്ടം
ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ്. വോട്ട് കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

ലോകസഭ തെരെഞ്ഞെടുപ്പിൽ താഴ്ത്തട്ടിൽ നിന്നും പാർട്ടിക്ക് കണക്ക്പിഴച്ചത് ഗുരുതരമായ വീഴ്ച്ച ആണെന്നും എം വി ഗോവിന്ദ് പറയുന്നു. എന്നാൽ പ്രദേശിക തലത്തിൽ ക്ഷേത്രങ്ങളിൽ നിന്നും വിട്ടുനിൽക്കരുതെന്നും എം വി ഗോവിന്ദൻ നിർദേശം നൽകി. അതുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിട്ടുനിൽക്കരുതെന്ന് അദ്ദേഹം നിർദേശം നൽകി , ഇപ്പോൾ പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ അമ്പലകാര്യങ്ങളിൽ ഇടപെടണം. നമ്മൾ വിശ്വാസികളെ കൂടെ നിർത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Most Popular

To Top