Film news

വാഗ്‌ദാനം  ചെയ്യ്ത ലാഭവിഹിതം നൽകിയില്ല; ‘ആർ ഡി എക്സ്’ സിനിമ നിര്മാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി 

‘മഞ്ഞുമ്മൽ  ബോയ്സി’ന് പിന്നാലെ മറ്റൊരു ചിത്രത്തിന്റെ നിർമാതാക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് പരാതിയാണ് ഇപ്പോൾ ചർച്ച ആകുന്നത്. ആർ ഡി എക്സ് സിനിമയുടെ നിർമാതാക്കളുടെ പേരിലാണ് ഈ സാമ്പത്തിക തട്ടിപ്പ് പരാതി,  വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പരാതി നൽകിയത്

ആർ.ഡി.എക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് ഇങ്ങനൊരു പരാതി അഞ്ജന നല്കിയിരിക്കുന്നത് .സിനിമയ്ക്കായി 6 കോടി രൂപ നൽകിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ  ബോക്സ്ഓഫീസിൽ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം ഇതുവരെയും നൽകിയില്ല.

വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും അഞ്ജന ഈ  പരാതിയിൽ പറയുന്നു. കൂടാതെ സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.

Most Popular

To Top