കഴിഞ്ഞ ദിവസം നടൻ മോഹൻലാലിനെയും, സൈന്യത്തെയും അധിക്ഷേപിച്ചു കൊണ്ട് യു ട്യൂബർ ചെകുത്താൻ എന്ന പറയുന്ന അജു അലക്സ് രംഗത്ത് എത്തുകയും, ഈ അധിക്ഷേപത്തിന്റ പേരിൽ അജുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യ്തിരുന്നു, ഈ കേസില്‍ യൂട്യൂബര്‍ അജു അലക്‌സിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതിയുമായി അജുവിന്റെ മാതാവ് എത്തിയിരിക്കുന്നു.
മകനെ കാണാനില്ലെന്നും തിരുവല്ല സിഐ മകനെ കൂട്ടിക്കൊണ്ടുപോയെന്നും മകന്‍ ഹൃദ്രോഗിയാണെന്നും മാതാവ് മേഴ്‌സി അലക്‌സ് പത്തനംതിട്ട എ സ് പി ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ചെകുത്താന്‍ എന്ന പേരിലാണ് അജു അലക്‌സ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്, വന്ന് ജാമ്യമെടുത്തിട്ട് പോകാനുള്ള കേസ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണ് എസ്പി മകനെ കൂട്ടിക്കൊണ്ടുപോയതെന്നും മേഴ്‌സി പറയുന്നു.
അതിനുശേഷം മകനെ ലോക്കപ്പിലാക്കുകയാണ് ചെയ്തതെന്നും മേഴ്‌സി അലക്‌സ് പറയുന്നു. എന്നാൽ പോലീസിൽ താൻ അന്വേഷിച്ചിട്ട് കൃത്യമായ വിവരം കിട്ടിയിട്ടില്ല എന്നാണ് മേഴ്‌സി പരാതിയിൽ പറയുന്നത്
