Film news

ബലാത്സംഗ കുറ്റാരോപിതനൊപ്പം നടൻ പൃഥ്വിരാജ്; തന്റെ പരാതി സംവിധായകൻ അവഗണിച്ചെന്ന്   ജൂനിയർ ആർട്ടിസ്റ്റ് 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യ്ത സിനിമ ആയിരുന്നു ബ്രോ ഡാഡി,സിനിമയുടെ സെറ്റിൽ വെച്ച് അസിറ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയാണ്  ഒരു ജൂനിയർ ആർട്ടിസ്റ്റ് ബലാത്സംഗ ചെയ്യ്തു എന്നും പണം തട്ടിയെന്നും ആരോപിച്ചിരിക്കുന്നത്, സിനിമയുടെ സെറ്റിൽ പ്രവർത്തിക്കുന്ന ജൂനിയർ ആർട്ടിസ്റ്റ് ചിത്രത്തിൻ്റെ ഒരു അസിസ്റ്റൻ്റ് ഡയറക്ടറുടെ കൈയിൽ നിന്ന് താൻ നേരിട്ടതായി ആരോപിക്കപ്പെടുന്ന ബലാത്സംഗത്തിൻ്റെയും ബ്ലാക്ക് മെയിലിംഗിൻ്റെയും ഭയാനകമായ വിവരങ്ങൾ വെളിപ്പെടുത്തിയത്.

മൻസൂർ റഷീദ് തനിക്ക് എന്തോ ഒരു പാനീയത്തിൽ മയക്കുമരുന്ന് കലർത്തി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇരയായ യുവതി ആരോപിച്ചു. 2023ൽ റഷീദിനെതിരെ താൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു. റഷീദ് പരോക്ഷമായി ഭീഷണിപ്പെടുത്തുകയും തൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉപദ്രവിക്കുകയും ചെയ്തതായും അവർ പറഞ്ഞു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജിന് ഇക്കാര്യം അറിയാമായിരുന്നുവെന്നും റഷീദിനൊപ്പം മറ്റ് രണ്ട് സിനിമകളിൽ പ്രവർത്തിക്കാൻ പോയെന്നും ഇരയായ യുവതി പങ്കുവെച്ചു.

Most Popular

To Top