News

ക്ലീൻ റൂറൽ; കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശ് പൗരന്മാരായ പിടിയിൽ. കേരളം കേന്ദ്രീകരിച്ച് നിരവധിപേരാണ് ബംഗ്ലാദേശിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത്. മുനമ്പത്ത് നിന്നാണ് ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടിയത്. റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പെരുമ്പാവൂരിലും പരിസരത്തും നിന്ന് നിരവധി പേർ പിടിയിലായിട്ടുണ്ട്.

ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു ഇവർ. പിടിയിലായവരിൽ സ്ത്രീകളുമുണ്ടന്നാണ് വിവരം. പിടിയിലായവരിൽ ഏറെയും ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Most Popular

To Top