News

പാർലമെന്റിലെ സംഘർഷം; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

പാർലമെന്റിലെ സംഘർഷത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപി എംപിയെ അക്രമിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപി ഹേമാംഗ് ജോഷി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തിരുന്നത്.

പാർലമെന്റിൽ സംഘർഷത്തിനിടെ രണ്ട് എംപിമാരെ കൈയ്യേറ്റം ചെയ്തുവെന്നും വനിതാ എംപിയെ അപമാനിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ജീവന്‍ അപായപ്പെടുത്തും വിധം പെരുമാറി, മനപൂര്‍വം മുറിവേല്‍പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.

Most Popular

To Top