News

 സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളുടെ ആവേശം കുറഞ്ഞു; ഈ വർഷം സർക്കാർ സ്കൂളുകളിലെ ഒന്നാം ക്ലാസ്സിൽ കുട്ടികൾ കുറവ് 

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളുടെ ആവേശം കുറഞ്ഞു, ഈ വര്ഷം സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചത്,  ഇത്തവണ കുറഞ്ഞത് 6928 കുട്ടികളാണ്. എയ്ഡഡ് സ്​​കൂളിലും ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. 235 കുട്ടികളാണ് എയ്ഡഡ് സ്​​കൂളിൽ കുറഞ്ഞത്.പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൂടിയത് ഇടത് സർക്കാർ വലിയ നേട്ടമായാണ് അന്ന്  ഉയർത്തിക്കാട്ടിയിരുന്നത്. വിദ്യാഭ്യാസ നയത്തിനുള്ള അംഗീകാരമാണ് കുട്ടികളുടെഈ  ഒഴുക്കെന്നായിരുന്നു പ്രചാരണം.

എന്നാൽ ഇപ്പോൾ പൊതുവിദ്യാലയങ്ങളോടുള്ള താല്പര്യം കുറയുകയാണ് എന്നാണ് കണക്കുകൾ പറയുന്നത്, ഈ വര്ഷത്തെ ആറാം പ്രവർത്തിദിവസം കണക്കെടുപ്പ് നോക്കിയപ്പോൾ സർക്കാർ സ്കൂളുകളിൽ ആകെ 92,638 കുട്ടികളാണ് എത്തിയിരുന്നത് , എന്നാൽ കഴിഞ്ഞ വര്ഷം 99,566 സർക്കാർ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ എത്തിയിരുന്നു

അപ്പോൾ ഈ വര്ഷം ഒന്നക്ലാസിൽ 6928 കുട്ടികളാണ് കുറഞ്ഞത്. ഇത് ജനസംഖ്യ നിരക്ക് കുറഞ്ഞതുകൊണ്ടല്ല, അൺ എയ്ഡഡ് സ്കൂളുകളോട്‌ പ്രിയം കൂടുന്നു അതാണ് കാരണം.

Most Popular

To Top