എസ് എഫ് ഐ യെ ന്യായികരിച്ച മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗം തള്ളിക്കളഞ്ഞു സി പി ഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടിമുറിയിലൂടെ വന്ന ഒന്നല്ല എസ് എഫ് ഐ, പകരം ആക്രമണങ്ങളെ നേരിട്ട് കൊണ്ടാണ് എസ് എഫ് ഐ വളർന്നത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എന്നാൽ ഈ കുട്ടികളെ തിരുത്തുമെന്നും, അതുപോലെ അടിക്കും, ഇടിക്കു൦ പോകരുതെന്ന് വിലക്കുമെന്നും ഗോവിന്ദ് പറയുന്നു, എസ്എഫ്ഐയ്‌ക്കെതിരെ കടന്നാക്രമണം നടക്കുന്നു എന്നതു ശരിയാണ്, കൂട്ടികളെ തിരുത്തേണ്ടിടത്തെ തിരുത്തുക തന്നെ ചെയ്‌യും. എസ്എഫ്ഐയെ ന്യായീകരിക്കുന്നില്ലെങ്കിലും സംഘടനയ്ക്കെതിരെ വാർത്താ തരംഗമുണ്ടെന്നാണ് തന്റെ അഭിപ്രായം ഗോവിന്ദ് പറയുന്നു.
ഓരോ പ്രദേശത്തും എസ്എഫ്ഐയുമായി ബന്ധപ്പെട്ട് ഓരോ പ്രശ്നങ്ങളുണ്ടാകും. എന്നാൽ അതിനെയൊക്കെ പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. അതിനെ ഒരു പോഷക സംഘടനയായി തിരുത്താൻ ശ്രമിക്കുമെന്നും ഗോവിന്ദ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടുന്ന പിണറായി വിജയനെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സംസ്ഥാന സെക്രട്ടറിയും തള്ളും എന്നതാണ് ഗോവിന്ദിന്റെ ഈ പ്രതികരണം












