നീറ്റ് പരീക്ഷയിൽ കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ചു മന്ത്രി മമത ബാനർജി, നീറ്റ് സംവിധാനം ഒഴിവാക്കി പഴയ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് മമത ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.മന്ത്രിയുടെ ഈ കത്തിൽ ചോദ്യ പേപ്പർ ചോർന്ന് വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും, ഈ കാര്യം ഒരുപാടു വിദ്യാർഥികളെ ബാധിച്ചെന്നും പറയുന്നു
2017 നെ മുൻപ് സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താന്‍ അനുവാദം ഉണ്ടായിരുന്നു, വിദ്യാഭ്യാസത്തിനും ഇന്റേണ്‍ഷിപ്പിനുമായി ഡോക്ടറാകുന്ന ഒരാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാധാരണയായി 50 ലക്ഷം രൂപയിലധികം ചെലവഴിക്കുന്നുണ്ട്. അതിനാല്‍, അവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നൽകണമെന്ന് മന്ത്രി പറയുന്നു.
