News

ആമയിഴഞ്ചാൻ  തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ മുഖ്യ മന്ത്രി അടിയന്ദിര യോഗ൦ വിളിച്ചു 

തിരുവനന്തപുരം നഗരമധ്യത്തിലുള്ള ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ ഒടുവിൽ  മുഖ്യ മന്ത്രി അടിയന്തര യോഗം വിളിച്ചു, തോടിന്റെ റെയിൽ വേ സ്റ്റേഷനടിയിൽ പോകുന്ന ഭാഗത്ത് മാലിന്യം കൂടികിടക്കുകയാണ്. അതുമൂലമുള്ള വിവിധ പ്രശ്നങ്ങളും അതിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാനാണ് അദ്ദേഹം ഈ അടിയന്തരയോഗം വിളിക്കുന്നത്.

18 ൦/    തീയതി വ്യാഴാഴ്ച്ച  രാവിലെ 11 .30  നെ ആണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണം,  പൊതുമരാമത്ത്, തൊഴിൽ,  ഭക്ഷ്യം,  കായികം -റെയിൽവേ,  ആരോഗ്യം,  ജലവിഭവം വകുപ്പ്  മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

ആമഴയിഴഞ്ചാൻ കനാലിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ജോയിയെ കാണാതാവുകയും ,രണ്ട് ദിവസത്തിന് ശേഷം  മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടൊപ്പമുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടികൾ ആരംഭിക്കുന്നത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.

Most Popular

To Top