വ്യാഴാഴ്ച നടക്കുന്ന സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയ്ക്കായി കാരണഭൂതന്‍ വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രി സ്തുതിയുമായി സംഘഗാനം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.
മുന്ന് വര്‍ഷം മുമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ കാരണഭൂതനെന്ന് വാഴ്ത്തിപ്പാടി അവതരിപ്പിച്ച മെഗാതിരുവാതിര വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘഗാനം കൂടി.
