അദാനിയുമായി ദീർഘകാല കരാറില്ല ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധനയിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. പവർക്കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്.
കേരളത്തിലെ നിരക്ക് വർധനവ് കുറവാണ്. കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർധിച്ചിട്ടുള്ളത് മന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളോട് നിരക്ക് വർധനയിൽ സഹകരിക്കണമെന്നും വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.
KSEB ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ടില്ല. റെഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത്. വിഷയത്തിൽ സർക്കാർ അപ്പീൽ നൽകിയിരുന്നു. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ KSEBയോ അല്ലെന്നും നടപടികളിലെ പാളിച്ചകൾ കാരണം റെഗുലേറ്ററി കമ്മീഷനാണെന്നും കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
