ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വിടാതെ മുന്നണികൾ. മണ്ഡലത്തിലെ പ്രചരണം പോളിങ് ശതമാനം മുന്നണികള്‍ക്ക് നിരാശയും ആശങ്കയും ഉണ്ട്. പതിനായിരം വോട്ടുകളില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. അയ്യായിരം മുതല്‍ ഏഴായിരം വരെ വോട്ടുകൾക്ക് വിജയിക്കും എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
പുതുതായി വോട്ടർ പട്ടികയിൽ ഇടംപിടിച്ച 9,000പേരിൽ 6,000പേരെ തങ്ങളാണ് ചേർത്തതെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ബിജെപിക്ക് മുൻതൂക്കമുള്ള തിരുവില്വാമല പഞ്ചായത്തിലെ 1,055 പുതിയ വോട്ടർമാരിൽ 1,044പേരെ ചേർത്തതും യുഡിഎഫ് ആണെന്ന് അവകാശപ്പെടുന്നുണ്ട്. പി. വി അന്‍വറിന്റെ ഡിഎംകെ പിന്തുണയ്ക്കുന്ന സ്ഥാനാർഥി ആരുടെ വോട്ടാകും പിടിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ഈ മാസം 23നാണ് വോട്ടെണ്ണൽ.
