ഹിന്ദു പുരോഹിതനും ഇസ്കോൺ മുൻ അംഗവുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജികളും തള്ളി ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി
ഇത് മൂന്നാം തവണയാണ് ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ ചാറ്റോഗ്രാം കോടതി തള്ളുന്നത്.
39ാം മത്തെ ദിവസമാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്. അപൂർബ കുമാർ ഭട്ടാചാര്യയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സുപ്രീം കോടതി അഭിഭാഷക സംഘം അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായിരുന്നു. അരമണിക്കൂറോളം വാദം കേട്ട ചാറ്റോഗ്രാം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി എംഡി സെയ്ഫുൾ ഇസ്ലാം ജാമ്യാപേക്ഷ നിരസിച്ചതായി അറിയിച്ചു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ദാസ്, പ്രതിഷേധ റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് നവംബർ 25നാണ് അറസ്റ്റിലാവുകയായിരുന്നു.
