News

മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് , 6 ജില്ലകളിൽ യെല്ലോ അലർട്ട് , മഴക്കെടുതിയിൽ മൂന്ന് മരണം 

സംസ്ഥാനത്ത് ശ്കതമായ മഴ, മഴ മുന്നറിയിപ്പിൽ മാറ്റം, എല്ലാ ജില്ലകൾക്കും മഴയുടെ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും, വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യത, 8  ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റു 6  ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലികളിലാണ് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്‌ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കേരള, കർണ്ണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾക്ക്  വിലക്കേർപ്പെടുത്തി, എന്നാൽ  തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലഉണ്ടാകാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നൽകി , എന്നാൽ സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്യ്തു.

Most Popular

To Top