പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ എം.എൽ.എയുടെ പരാതിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്ന് രാഹുൽ പറഞ്ഞു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദര തുല്യനായ ആളാണ് ചാണ്ടി ഉമ്മൻ. പരാതി പറയേണ്ടതും കേള്‍ക്കേണ്ടതുമായ പദവിയിലല്ല താനിരിക്കുന്നതെന്നും ഞാനൊരു സ്ഥാനാര്‍ത്ഥി മാത്രമാണെന്നും അതൊക്കെ നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
ചാണ്ടി ഉമ്മന്‍റെ പാലക്കാട്ടെ സാന്നിധ്യം ഗുണകരമായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനിലും ഭവന സന്ദർശനത്തിലും അദ്ദേഹം ഉണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന്‍റെ സംഭാവനയുണ്ടെന്നും രാഹുൽ പറഞ്ഞു.
