സംസ്ഥാനത്ത് ഇന്നും കൂടി മഴക്ക് സാധ്യത, വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ ഈ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി
മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള-കർണ്ണാടക- ലക്ഷദീപ് തീരങ്ങളിൽ വ്യാഴാഴ്ച്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അതുപ്പോലെ കേരള- തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്
