News

കേന്ദ്ര ബജറ്റ്; പാർലമെന്റിന്റെ ഇരു സഭകളിലും ശക്ത്മായ ഭാഷയിൽ ഇന്ന്  ചർച്ച തുടരും 

പാർലമെന്റിന്റെ ഇരു സഭകളിലും ബജറ്റിന് മേൽ ചർച്ച തുടരും. സംസ്ഥാനങ്ങളെ അവഗണിച്ചതിന്റെ പേരിലാണ് പ്രതിപക്ഷ എം പി മാർ  ഇങ്ങനൊരു ചർച്ചക്ക് പങ്കെടുക്കുന്നത്,  കേന്ദ്ര മന്ത്രി രവ്നീത് ബിട്ടുവും കോൺഗ്രസ് എം പി ചരൺജിത് ഛനിയും തമ്മിൽ സഭയിൽ വാക്പോര് ഉണ്ടാവുകയും തുടർന്ന് ബിട്ടുവും കോൺഗ്രസ് നേതാക്കളും സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചില നാടകിയ മുഹൂർത്തങ്ങൾ ആയിരുന്നു ലോക സഭയിൽ അരങ്ങേറിയത്.

എന്നാൽ ഇന്ന് ശക്തമായ ഭാഷയിൽ ആയിരിക്കും ചർച്ച ഉണ്ടാകുക, അതേ സമയം ബജറ്റിലെ അവഗണയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നാളെ നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌ക്കരിക്കും. ഇതോടെ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തനാണ്  ഡി എം കെ തീരുമാനം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ ഈ യോഗത്തിൽ പങ്കെടുക്കുന്നത് ശരിക്കും ആത്മഹത്യപരമാണന്നുള്ള സൂചനകൾ നൽകിയിരുന്നു

Most Popular

To Top