വയനാടിനോടുള്ള കേന്ദ്രത്തിൻറെ അവഗണന മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും . പാർലമെന്റ് സമ്മേളനത്തിൽ പ്രധാന അജണ്ടകളായി ഉയരുക കേന്ദ്രത്തിനുമുന്നിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ആയിരിക്കും.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് പാർലമെന്റിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ച് ഉന്നയിക്കണമെന്ന് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി മുന്നോട്ടു വരും. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം.
