നീറ്റ് – ഇയു ജി പരീക്ഷ ചോർച്ചയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി ബി ഐ. ബീഹാറിലെ പട്നയിലെ രണ്ടുപേരെ ആണ് അറസ്റ്റ് ചെയ്യ്തത്. അശുതോഷ് കുമാർ, മനീഷ് കുമാർ എന്നിവരെയാണ് സി ബി അറസ്റ്റ് ചെയ്യ്തു കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
മനീഷ് കുമാർ ആണ് കാറിൽ വിദ്യാർതകളെ കൊണ്ടുപോകാൻ സൗകര്യമൊരുക്കിയത് എന്നാണ് സി ബി ഐ പറയുന്നത്, അഴിമതിൽ ഉൾപ്പെട്ട 24 ഓളം വിദ്യർത്ഥികൾക്ക് മുറി ബുക്ക് ചെയ്യ്തത് മനീഷ് കുമാർ ആണെന്നും സി ബി പറയുന്നുണ്ട്, മനീഷ് കുമാറിനെ പോലെത്തന്നെ അശുതോഷ് കുമാറും വിദ്യർത്ഥികൾക്ക് മുറി ബുക്ക് ചെയ്യ്തിരുന്നു എന്നും സി ബി ഐ സംശയം പ്രകടിപ്പിച്ചു. നീറ്റ് യു ജി പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുകയും 67 വിദ്യാർത്ഥികൾ 720 മാർക്ക് പൂർണമായും നേടുകയും ചെയ്തതിനെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിലാണ് ഈ കേസ് അന്വേഷിക്കാൻ സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകിയത്












