യു ജി സി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സി ബി ഐ, എന്നാൽ ടെലിഗ്രാമിൽ പ്രചരിച്ചത് പരീക്ഷക്ക് ശേഷമുള്ള ചോദ്യപേപ്പറുകൾ ആണെന്നും സി ബി ഐ കണ്ടെത്തി. പരീക്ഷക്ക് മുൻപ് തന്നെ ഒരു സംഘം ചോദ്യപേപ്പർ ചോർന്ന് എന്ന് വരുത്താൻ ശ്രെമിച്ചുവെന്നും സി ബി ഐ ആരോപിക്കുന്നു. ചോദ്യപേപ്പർ ടെലിഗ്രാമിൽ പ്രചരിച്ചതോടെ പരീക്ഷ റദ്ധാക്കിയിരുന്നു.
അതേപോലെതന്നെ നീറ്റ് പരീക്ഷയിലും ടെലിഗ്രാമിൽ പ്രചരിച്ച ചിത്രം കെട്ടിച്ചമച്ചതാണെന്നും എൻ ഡി എ ആരോപിച്ചു. അതേസമയം റദ്ധാക്കിയ യു ജി സി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. ഈ പുതുക്കിയ തീയതികൾ തീരുമാനിച്ചത് എൻ ടി എ ആണ്
