News

കേക്ക് വിവാദം മാധ്യമസൃഷ്ടി മാത്രം, വർഗീയത വളർത്തുന്ന ആളായി തന്നെ ചിത്രീകരിച്ചു – ഹമീദ് ഫൈസി

കേക്ക് വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌നപരിഹാരത്തിനുള്ള ചുവടുവയ്പ്പായിരുന്നു ഇന്നലത്തെ ചര്‍ച്ചയെന്ന് ഹമീദ് ഫൈസി പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റി​ദ്ധാരണ മാറ്റിയെന്നും എസ് വെെഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കൂടിക്കാഴ്ചയിൽ വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. സംഘടനപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. ഉമര്‍ ഫൈസിയുടെ ഖാസി പരാമര്‍ശം സദിഖലി തങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേക്ക് വിവാദം വെറും മാധ്യമ സൃഷ്ടിമാത്രമാണെന്നും തന്റെ ഭാ​ഗത്ത് നിന്ന് അങ്ങനെ ഒരു പ്രസ്താവന ഉണ്ടായിട്ടില്ലന്നും ഹമീദ് ഫൈസി അഭിപ്രായപ്പെട്ടു. ഒരു ചാനലിത് വിവാദമാക്കി തന്നെ വർഗീയത വളർത്തുന്ന ആളായി ചിത്രീകരിച്ചുവെന്നും ഹമീദ് ഫൈസി പറഞ്ഞു.

Most Popular

To Top