പല്ലശ്ശന ക്ഷേത്രത്തിൽ ദർശനം നടത്തി സി കൃഷ്ണകുമാർ. 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കൃഷ്ണകുമാർ വിജയിക്കുമെന്നും ബിജെപി ക്യാമ്പുകൾ പറയുന്നത്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ കൃഷ്ണകുമാർ പ്രത്യേക പൂജകളിലും പങ്കെടുത്തു.
പല്ലശ്ശനയിൽ നിന്നും മറ്റ് രണ്ട് ക്ഷേത്രങ്ങളിൽ കൂടി കൃഷ്ണകുമാർ ദർശനം നടത്തും. ജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് പറഞ്ഞ അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഒന്നര മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് പാലക്കാട്ടെ ജനങ്ങൾ വിധിയെഴുതിയത്. 70.51 ശതമാനമായിരുന്നു പാലക്കാട്ടെ പോളിംഗ്.
