ഉപതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളുടെ ആശങ്ക വർധിപ്പിക്കുന്നു. ലോകസ്ഭാ മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ബുധനാഴ്ച വയനാട്ടിൽ രേഖപ്പെടുത്തിയത്.
പോളിങ് അവസാനിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ 64.69 ശതമാനം വോട്ടുകളും ചേലക്കരയില്‍ 72.54 ശതമാനം വോട്ടുകളും രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ 72.92 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ 80.33 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങിയെങ്കിലും ചേലക്കരയിൽ പല പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും പോളിങ് തുടർന്നു. വയനാട്ടിൽ ആറുമണിയോടെ തന്നെ തന്നെ പോളിങ് അവസാനിച്ചു. ഈ മാസം 23നാണ് വോട്ടെണ്ണൽ.
