വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3 നിയമസഭാ മണ്ഡലങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2 ദിവസം അവധി പ്രഖാപിച്ചു. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
നവംബര്‍ 12,13 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. പോളിംഗ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
